എന്തു കോലമാണിത്, ഒന്നും കഴിക്കുന്നില്ലേ, മെലിഞ്ഞിരിക്കുന്നവരോട് ചോദിക്കുന്ന സ്ഥിരം ചോദ്യമാണിത്. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഭയന്ന് പുറത്തിറങ്ങാന്‍ മടിക്കുന്നവരാകും നമ്മളില്‍ പലരും.തടി വെയ്ക്കാന്‍ എത്ര പരിശ്രമിച്ചിട്ടും വെയ്ക്കാത്തവരും കുറച്ച് കഴിച്ചാലും തടി വെയ്ക്കുന്നവരും നമ്മുടെ ഇടയിലുണ്ട്.രോഗങ്ങള്‍, സമ്മര്‍ദം, ഭക്ഷണക്രമം എന്നിങ്ങനെ തടി കുറയാന്‍ പല കാരണങ്ങളുണ്ട്. തടി വെയ്ക്കാന്‍ വാരി വലിച്ച് ഭക്ഷണം കഴിക്കുന്നതും,ഫാസ്റ്റ് ഫുഡും ശരീരത്തിന് നല്ലതല്ല.ആരോഗ്യകരമായി എങ്ങനെ വണ്ണം വെയ്ക്കാം എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്.
എങ്ങനെ വണ്ണം കൂട്ടാം
വിശപ്പില്ല, ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ല, പെട്ടന്ന് വയര്‍ നിറയുന്നു എന്നുള്ള അവസ്ഥ പലര്‍ക്കുമുണ്ടാകും. ഇതിന് പരിഹാരമായി ഭക്ഷണം കഴിയ്ക്കുന്നതിനു മുന്നേ അല്‍പ്പം നടക്കുക, ഇത് വിശപ്പ് കൂടാന്‍ സഹായിക്കും.
ഏത്തപ്പഴം
തടി വെയ്‌ക്കാന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണമാണ് ഏത്തപ്പഴം. ബ്രെയ്ക്ക്ഫാസ്റ്റിന് പാലും മുട്ടയും ഏത്തപ്പഴവും ദിവസവും കഴിക്കുന്നത് വണ്ണം വെയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ ഏത്തപ്പഴവും പാലും ചേര്‍ത്ത് ഷെയ്ക്ക് അടിച്ച് രാവിലെ കുടിക്കാവുന്നതാണ്. ഏത്തപ്പഴം നെയ്യില്‍ വഴറ്റി കുറച്ച് പഞ്ചസാര ഇട്ട് കഴിക്കാവുന്നതാണ്.ബ്രെയ്ക്ക്ഫാസ്റ്റ് മുടക്കാതിരിക്കുക.കൃത്യമായ അളവില്‍ കൃത്യസമയത്ത് ബ്രെയ്ക്ക്ഫാസ്റ്റ് കഴിക്കുക
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പ്രധാനഘടകമാണ് പ്രോട്ടീന്‍. അതിനാല്‍ പ്രോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. മുട്ടയുടെ വെള്ള ദിവസവും കഴിക്കുന്നത് നല്ലതാണ് കൂടാതെ ചീസ്, തൈര്, കോഴിയിറച്ചി,ബീഫ് എന്നിവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ബദാം
എന്നും രാത്രി കിടക്കുന്നതിനു മുന്‍പ് ബദാം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് തടി കൂട്ടാന്‍ സഹായിക്കും
നെയ്യ്
ചൂടു ചോറില്‍ നെയ്യ് ചൂടാക്കി ഒഴിച്ച് കഴിക്കുന്നത് വണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
പച്ചക്കറികള്‍
പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.വിറ്റാമിനുകളും പോഷകങ്ങളും ധാരാളമായി പച്ചക്കറികളില്‍ അടങ്ങിയതിനാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്.
പാല്‍
പാല്‍ സ്ഥിരമായി കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.പ്രോട്ടിന്റെ കലവറയായ പാല്‍ ശരീരഭാരം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കിടക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതാണ്
ചോറിന്റെ അളവ് വര്‍ധിപ്പിക്കുക
ഭക്ഷണത്തില്‍ ചോറിന്റെ അളവ് കൂട്ടുന്നത് ശരീരഭാരം വര്‍ധിപ്പിക്കും. നന്നായി ചോറു കഴിക്കുക.പെട്ടന്ന് ചോറിന്റെ അളവ് വര്‍ധിപ്പിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നതിനാല്‍ പതുക്കെ പതുക്കെ അളവ് കൂട്ടാവുന്നതാണ്.
ജ്യൂസ്
വീട്ടില്‍ തന്നെ നമ്മുക്ക് ജ്യൂസ് ഉണ്ടാക്കാവുന്നതാണ്. ആപ്പിള്‍, ഓറഞ്ച്,പൈനാപ്പില്‍, തണ്ണിമത്തന്‍, മുന്തിരി എന്നിവ ജ്യൂസ് അടിച്ച് കുടിക്കാവുന്നതാണ്.