Share this Article
ഒഴുക്കി കളയല്ലേ.. വലിച്ചെറിയല്ലേ.. തേങ്ങവെള്ളം കുടിച്ചാല്‍....
വെബ് ടീം
posted on 29-03-2023
1 min read
 Health Benefits of Coconut Water

തേങ്ങ പൊളിച്ചാല്‍ തേങ്ങാവെള്ളം ഒഴുക്കിക്കളയുന്ന ആളാണോ നിങ്ങള്‍ വരട്ടെ... തേങ്ങാവെള്ളത്തിന്റെ മഹത്വം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും.

വൈറ്റാമിന്‍സിന്റെയും മിനറല്‍സിന്റെയും കലവറയാണ് തേങ്ങാവെള്ളം. ഇളനീരിന്റെ അത്രയും തന്നെ അളവില്ലെങ്കില്‍ പോലും അത്ര തന്നെ പോഷക ഘടകങ്ങള്‍ ഉണ്ട് തേങ്ങാവെള്ളത്തില്‍.

പാലിനേക്കാള്‍ മികച്ച ഒരു സമീകൃതാഹാരം കൂടിയാണ് തേങ്ങാവെള്ളം.

പരിക്കുകള്‍ വേഗത്തില്‍ ഭേദമാക്കാനുള്ള ആന്റൈ ഓക്‌സിഡന്റ്‌സുകള്‍ തേങ്ങാവെള്ളത്തിലുണ്ട്

പ്രമേഹരോഗികള്‍ക്ക് ഷുഗറിന്റെ അളവ് കുറയ്ക്കാന്‍ തേങ്ങാവെള്ളത്തിന് കഴിയുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.

മൂത്രകല്ലുകള്‍ ശരീരത്തില്‍ രൂപപ്പെടുന്നത് തടയാനും തേങ്ങാവെള്ളത്തിന് സാധിയ്ക്കും

ഹൃദ്രോഗത്തിനെ തടയാനും തേങ്ങാവെള്ളത്തിന് കഴിയുമെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു. 

എനര്‍ജി ഡ്രിങ്കുകളെക്കാള്‍ പോഷകഘടകങ്ങള്‍ തേങ്ങാവെള്ളത്തിലുള്ളതിനാല്‍ വര്‍ക്കൗട്ടുകള്‍ക്ക് മുമ്പും ശേഷവും തേങ്ങാവെള്ളം കുടിയ്ക്കുന്നത് അത്യുത്തമമാണ്


ഇതിനെല്ലാം പുറമെ തേങ്ങാവെള്ളം മികച്ച ദാഹശമനി കൂടിയാണ്


അപ്പോള്‍ ഇനി തേങ്ങ പൊളിക്കുമ്പോള്‍ വെള്ളം ഒരിക്കലും ഒഴുക്കി കളയാതിരിക്കുവാന്‍ ശ്രമിക്കുമല്ലോ..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories