ഓറഞ്ച് ഇഷ്ടമുള്ളവരാണോ നിങ്ങള്‍, എങ്കില്‍ ഓറഞ്ചിനെക്കുറിച്ചറിയാന്‍ ഏറെയുണ്ട്. സിട്രസ് ഗണത്തില്‍പ്പെട്ട ഓറഞ്ച് വിറ്റാമിന്‍ സിയുടെയും ഡയറ്ററി ഫൈബറിന്റെയും കലവറയാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വന്‍കുടലിലെ ക്യാന്‍സറിനെ തടയുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഒരു ഓറഞ്ചില്‍ നിന്നും 116.2 ശതമാനം വിറ്റാമിന്‍ സിയാണ് നമ്മുക്ക് ലഭിക്കുന്നത്. ഇതിലൂടെ മുടികൊഴിച്ചിലും താരനും കുറക്കാനും സഹായിക്കുന്നു.
ഓറഞ്ച് വിറ്റാമിന്‍ ബി 6 യും മഗ്നീഷ്യം കൊണ്ട് സമ്പുഷ്ടമാണ്. ആയതിനാല്‍ ഓറഞ്ച് ഹീമോഗ്ലോബിന്‍ ഉത്പാദനത്തെ സഹായിക്കുകയും മഗ്നീഷ്യം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതുകൂടാതെ ഫോളേറ്റ്,നാരുകള്‍ പൊട്ടാസ്യം, കാല്‍സ്യം, തയാമിന്‍ എന്നിവയും ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നു.
രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയുമെന്നതിനാല്‍ മരണത്തിലേയ്ക്ക് നയിക്കുന്ന ഹൃദ്രോഗങ്ങള്‍ തടയുന്നതില്‍ ഓറഞ്ചിന് വളരെ അധികം പങ്കുണ്ട്. ഓറഞ്ചില്‍ ഡി- ലിമോണീന്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നതിനാല്‍ ശ്വാസകോശ അര്‍ബുദം, ത്വക്ക് കാന്‍സര്‍, സ്തനാര്‍ബുദം എന്നിവ തടയുന്നു. കാല്‍സ്യം അടങ്ങിയിരിക്കുന്നതിനാല്‍ നമ്മുടെ എല്ലുകള്‍, പേശികള്‍ അവയവങ്ങള്‍ എന്നിവയെ ശക്തിപ്പെടുത്തുകയും കൊളാജന്‍ ഉള്ളതിനാല്‍ മുറിവുകള്‍ വേഗം ഉണങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഇതിലൊക്കെ ഉപരി ഓറഞ്ച് സൗന്ദര്യവര്‍ധക ഫലമാണ്, ചര്‍മ്മസംരക്ഷണത്തിനുള്ള എണ്ണകള്‍ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ചര്‍മ്മത്തെ മൃദുവും മനോഹരവുമാക്കുന്നു.
ഓറഞ്ച് കഴിക്കുന്നതിലൂടെ ഇത്രയും ഗുണങ്ങളാണ് നമ്മുക്ക് ലഭിക്കുന്നത്. അതിനാല്‍ തന്നെ ദിവസവും ഒരു ഓറഞ്ച് കഴിക്കുന്നത് വളരെ നല്ലതാണ്