ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. രാത്രി ഏഴരയ്ക്ക് മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ആറുമത്സരങ്ങള്‍ കളിച്ച മുംബൈക്കും ഹൈദരാബാദിനും രണ്ടുമത്സരങ്ങള്‍ മാത്രമാണ് ജയിക്കാനായത്.
ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ നിരയില്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, മിച്ചല്‍ സാന്റനര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംമ്ര തുടങ്ങിയ താരങ്ങളാണ് കരുത്ത്. ഹോം ഗ്രൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് മുംബൈ.
പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഹൈദരാബാദ് ടീമില്‍ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെയിന്‍ റിച്ച് ക്ലാസന്‍, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങളാണ് പ്രതീക്ഷ. ജയത്തോടെ പോയിന്റ് നില മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്.