Share this Article
Union Budget
മിന്നും ഫോമിൽ മിച്ചൽ സ്റ്റാർക്ക്; ആറുവിക്കറ്റ്; അടിപതറി ഇന്ത്യ, 180ന് ഓൾഔട്ട്
വെബ് ടീം
posted on 06-12-2024
1 min read
india vs aussies

അഡ്‌ലൈഡ്: ആസ്‌ത്രേലിയക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ആദ്യ ഇന്നിങ്‌സിൽ 180 റൺസിന് ഔൾഔട്ട്. ടോസ് നേടി ബാറ്റിങിനിറങ്ങിയ സന്ദർശകർ മിച്ചൽ സ്റ്റാർക്കിന്റെ പേസ് ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു. 14.1 ഓവറിൽ 48 റൺസ് വിട്ടുകൊടുത്ത് സ്റ്റാർക്ക് ആറു വിക്കറ്റ് വീഴ്ത്തി.ഇതോടൊപ്പം രണ്ടു റെക്കോര്‍ഡുകളും ഈ ഇടങ്കയ്യന്‍ പേസര്‍ സ്വന്തമാക്കി. പിങ്ക് പന്തില്‍ നാലുതവണയാണ് അഞ്ചുവിക്കറ്റ് നേട്ടം താരം സ്വന്തമാക്കിയത്. പിങ്ക് പന്ത് ഉപയോഗിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളില്‍ മറ്റൊരു താരവും രണ്ടു തവണയില്‍ കൂടുതല്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടില്ല.ഓസ്‌ട്രേലിയയുടെ തന്നെ താരമായ ജോഷ് ഹെയ്‌സല്‍വുഡ് (2), യാസിര്‍ ഷാ (2), ട്രെന്‍ഡ് ബോള്‍ട്ട് (2) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ നേട്ടം. പിങ്ക് പന്തില്‍ 70ലധികം വിറ്റുകള്‍ നേടുന്ന ആദ്യ താരവും സ്റ്റാര്‍ക്കാണ്. രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ അഞ്ചുവിക്കറ്റുകള്‍ നേടിയതോടെയാണ് സ്റ്റാര്‍ക്ക് 70 വിക്കറ്റ് തികച്ചത്. നിലവില്‍ 71 വിക്കറ്റുകളാണ് സ്റ്റാര്‍ക്കിന്റെ സ്വന്തം പേരില്‍ ഉള്ളത്. നാഥന്‍ ലിയോണ്‍ (43), ഹെയ്‌സല്‍വുഡ് (37), പാറ്റ് കമ്മിന്‍സ് (34), ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് തൊട്ടുപിന്നില്‍.

നിതീഷ് കുമാർ റെഡ്ഡിയാണ്(42) ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. കെ.എൽ രാഹുൽ(37) റൺസെടുത്തു.

ഇന്നിങ്‌സിലെ ആദ്യ പന്തിൽ യശസ്വി ജയ്‌സ്വാളിനെ(0) മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. കഴിഞ്ഞ മാച്ചിൽ സെഞ്ച്വറി നേടിയ താരത്തിന്റെ പുറത്താകൽ ഇന്ത്യക്ക് ഞെട്ടിക്കുന്നതായി. എന്നാൽ രണ്ടാം വിക്കറ്റിൽ രാഹുൽ-ശുഭ്മാൻ ഗിൽ കൂട്ടുകെട്ട് പ്രതീക്ഷ നൽകിയെങ്കിലും 69 റൺസിൽ രണ്ടാം വിക്കറ്റും നഷ്ടമായി. കെ.എൽ രാഹുലെനെ മക്‌സ്വീനിയുടെ കൈകളിലെത്തിച്ച് സ്റ്റാർക്ക് ആതിഥേയർക്ക് ബ്രേക്ക് ത്രൂ നൽകി.പിന്നാലെ വിരാട് കോഹ്‌ലിയും(7), ശുഭ്മാൻ ഗില്ലും(31) പുറത്തായതോടെ ഇന്ത്യൻ വലിയ തകർച്ചയിലേക്ക് നീങ്ങി. ആറാമനായി ക്രീസിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ(3) ബോളണ്ട് വിക്കറ്റിന് മുന്നിൽകുരുക്കി. ഋഷഭ് പന്തിനെ(21) പാറ്റ് കമ്മിൻസ് പുറത്താക്കിയതോടെ ഇന്ത്യ 200 പോലും തോടാനാവാതെ ഓൾഔട്ടായി. സ്റ്റാർക്കിന് പുറമെ പാറ്റ്കമ്മിൻസും ബോളണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories