ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് നേട്ടവുമായി ജസ്പ്രീത് ബൂംറ. കരിയറിലെ 44ാം ടെസ്റ്റിലാണ് ബൂംറ നേട്ടം സ്വന്തമാക്കിയത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് താരം ട്രാവിസ് ഹെഡിനെ വീഴ്ത്തിയാണ് ബുമ്ര 200 വിക്കറ്റ് നേട്ടം കൈവരിച്ചത്.
ഇതോടെ ടെസ്റ്റില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യയിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ബൗളറായി ബുമ്ര മാറി. 44-ാം ടെസ്റ്റില്‍ 200 വിക്കറ്റ് നേടി രവീന്ദ്ര ജഡേജയുടെ റെക്കോര്‍ഡിനൊപ്പമാണ് താരമെത്തിയത്. 37 ഇന്നിംഗ്‌സുകളില്‍ നിന്ന് നേട്ടം കൈവരിച്ച രവിചന്ദ്ര അശ്വിനാണ് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമന്‍.