വനിത പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സ്. വഡോദരയില്‍ നടന്ന മത്സരത്തില്‍ എട്ടുവിക്കറ്റനാണ് ബംഗളുരുവിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 141 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 22 ബോള്‍ ബാക്കിനില്‍ക്കെ ബംഗളുരു ലക്ഷ്യം കണ്ടു. 87 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ബംഗളുരുവിന്റെ ജയത്തില്‍ നിര്‍ണായകമായത്. ബംഗളുരുവിനായി മൂന്ന് വിക്കറ്റ് നേടിയ രേണുക സിംഗാണ് കളിയിലെ താരം.