കൊച്ചി: കേരളവിഷന്‍ ന്യൂസ് നടത്തിയ ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സരത്തില്‍ വിജയികളായവരില്‍ നിന്ന് ഒന്നും രണ്ടും സമ്മാനാര്‍ഹരെ തെരഞ്ഞെടുത്ത ബംപര്‍ നറുക്കെടുപ്പ് കൊച്ചിയിൽ നടന്നു. ആലപ്പുഴ പാതിരപ്പിള്ളി സ്വദേശി ജോണി ജോസഫ് ഒന്നാംസമ്മാനത്തിന് അര്‍ഹനായി. രണ്ടുപേര്‍ക്ക് മലേഷ്യയില്‍ മൂന്നു രാത്രിയും നാലുപകലും കഴിയാനുള്ള വിസ, താമസം, ഭക്ഷണം എന്നിവ അടങ്ങിയ വിമാനടിക്കറ്റുകളാണ് ഒന്നാം സമ്മാനം. യൂണിമണിയാണ് ഒന്നാംസമ്മാനത്തിന്‍റെ പ്രായോജകര്‍. രണ്ടാംസമ്മാനത്തിന് അര്‍ഹയായത് എറണാകുളം വടക്കന്‍ പറവൂര്‍ കൈതാരം സ്വദേശിനി അമൃത പി നായരാണ്. 32 ഇഞ്ചിന്‍റെ ഗൂഗിള്‍ എല്‍ ഇ ഡി ടിവിയാണ് സമ്മാനം. ഇംപക്സ് അപ്ലയന്‍സസ് ആണ് പ്രായോജകര്‍.
എറണാകുളത്തെ കേരളവിഷന്‍ ന്യൂസ് ആസ്ഥാനത്ത് നടന്ന ബംപര്‍ നറുക്കെടുപ്പില്‍ ജനറല്‍ മാനേജര്‍ കിഷോര്‍ കുമാര്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ജനറല്‍ മാനേജര്‍ ഷൈന്‍ സക്കറിയ, കേരളവിഷന്‍ ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ എം.എസ് ബനേഷ്, പ്രോഗ്രാം പ്രൊജക്ട് മാനേജര്‍ നിബിന്‍ നവാസ്, കെസിസിഎല്‍ സീനിയര്‍ മാനേജര്‍ സതീഷ് പി, ഫിനാന്‍സ് മാനേജര്‍ ശ്രീനാഥ് വി.കെ തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തേ, 48 ദിവസം നീണ്ടുനിന്ന ലോക കപ്പ് ക്രിക്കറ്റിലെ എല്ലാ മത്സരങ്ങളിലെയും വിജയികളെ പ്രവചിച്ചവരില്‍ നിന്നും ദിവസേന നറുക്കെടുപ്പ് നടത്തി ഇംപക്സ് ബ്ലൂടൂത്ത് സ്പീക്കറുകളും ണയന്‍ തെര്‍ട്ടി സ്പോണ്‍സര്‍ ചെയ്ത ടീഷര്‍ട്ടുകളും സമ്മാനമായി നല്‍കിയിരുന്നു.