ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് നിരയെ തകര്‍ത്ത വരുണ്‍ ചക്രവര്‍ത്തി അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ബൗളിങ്ങില്‍ ചേരുമ്പോള്‍ ഇന്ത്യയ്ക്ക് ആശങ്ക വേണ്ട. അതേസമയം ആദ്യമത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ നായകന്‍ ജോസ് ബട്‌ലര്‍ തന്നെയാണ് ഇംഗ്ലണ്ടിന്റെ നെടുംതൂണ്‍. ഫില്‍ സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ലിവിങ്സ്റ്റണ്‍ തുടങ്ങിയ താരങ്ങളും ടീമിന് പ്രതീക്ഷ നല്‍കുന്നു.
ബൗളിങ്ങില്‍ ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ് എന്നിവരും കരുത്താകും. ആദ്യമത്സരത്തില്‍ ഏഴുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അര്‍ധ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയും സഞ്ജു സാംസണുമാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. സ്പിന്നിനെ തുണയ്ക്കുന്ന ചെപ്പോക്കിലെ പിച്ച് ഇരുടീമുകള്‍ക്കും വെല്ലുവിളിയുയര്‍ത്താനും സാധ്യതയുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ