Share this Article
ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 20 ന്
cricket

അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള നിഷ്പക്ഷ വേദിയായി യുഎഇയെ തെരഞ്ഞെടുത്ത് ആതിഥേയ രാജ്യമായ പാകിസ്ഥാന്‍.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി യുഎഇ മന്ത്രിയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് തലവനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഫെബ്രുവരി 19 ന് കറാച്ചിയില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെ ദുബായിലായിരിക്കും ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23 നായിരിക്കും എല്ലാവരും ഏറെ കാത്തിരിക്കുന്ന ഇന്ത്യ പാക് മത്സരം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിനാല്‍ ഗ്രൂപ്പ് ഘട്ടങ്ങളും യോഗ്യത നേടിയാല്‍ സെമി ഫൈനല്‍, ഫൈനല്‍  ഉള്‍പ്പെടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉള്‍പ്പെടുന്ന എല്ലാ മത്സരങ്ങളും ഒരു നിഷ്പക്ഷ വേദിയിലേക്ക് മാറ്റാമെന്ന് തീരുമാനമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories