അഹമ്മദാബാദ്: ഇംഗ്ലണ്ടുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ കോലിയും ഗില്ലും നേടിയ അർദ്ധ സെഞ്ചുറികളോടെ ഇന്ത്യ 150 റൺസ് പിന്നിട്ടു. കഴിഞ്ഞ കളിയിൽ സെഞ്ചുറിയോടെ അടിച്ചു തകർത്ത് കളിച്ച രോഹിത് ശർമ്മ ഒരു റൺസ് മാത്രം നേടി പുറത്തായി.മാർക്ക് വുഡിന്റെ പന്തിൽ ഫിൽ സാൾട്ട് പിടിച്ചാണ് രോഹിത് പവലിയനിൽ മടങ്ങി എത്തിയത്. 55 പന്തിൽ 52 റൺസ് എടുത്താണ് കോലി പുറത്തായത്. ആദിൽ റഷീദിന്റെ പന്തിൽ ഫിൽ സാൾട് പിടിച്ചാണ് കോലി പുറത്തായത്. ശ്രേയസ് അയ്യരാണ് ഗില്ലിനു ഒപ്പം ഇപ്പോൾ ക്രീസിൽ.ഒടുവിൽ വിവരം ലഭിക്കുമ്പോൾ 24 ഓവറിൽ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് പിന്നിട്ടിട്ടുണ്ട്
തുടരെ മൂന്നാം തവണയും ടോസിനു ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഇത്തവണ ബൗളിങാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ മല്‍സരത്തില്‍ ജയിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കു പകരം വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലേക്കു വന്നത്.