ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ 58 റണ്‍സിന് തോല്‍പ്പിച്ചു. ജയത്തോടെ ഗുജറാത്ത് പട്ടികയില്‍ ഒന്നാമതായി. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു തോല്‍വിയുമടക്കം എട്ട് പോയന്റാണ് ഗുജറാത്തിന്. 53 പന്തില്‍ 82 റണ്ണുമായി തിളങ്ങിയ ഓപ്പണര്‍ സായ് സുദര്‍ശനാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ ഒരുക്കിയത്. എട്ട് ഫോറും മൂന്ന് സിക്സറും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്.