ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് മൊഹാലിയിലാണ് മത്സരം. ജയം തുടരാനുറച്ചാണ് ഇരുടീമും ഇറങ്ങുന്നത്.
ഈ സീസണില്‍ തോല്‍വിയറിയാതെ മുന്നേറുന്ന പഞ്ചാബ് തുടര്‍ച്ചയായ മൂന്നാംജയം ലക്ഷ്യമിട്ടാണ് രാജസ്ഥാനെതിരെ ഇറങ്ങുന്നത്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ പ്രഭ് സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയ താരങ്ങളാണ് ബാറ്റിങ്ങ് നിരയില്‍ പ്രതീക്ഷ.
അര്‍ഷ്ദീപ് സിംഗ് നയിക്കുന്ന ബൗളിങ്ങ്് നിരയില്‍ അസ്മത്തുള്ള ഒമര്‍സായി, യുസ് വേന്ദ്ര ചഹല്‍ എന്നീ താരങ്ങളും രാജസ്ഥാന് വെല്ലുവിളിയായേക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച താരങ്ങളുള്ള രാജസ്ഥാന് തുടക്കം പതറിയെങ്കിലും പീന്നീട് വിജയവഴിയില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നു. സീസണിലെ രണ്ടാം ജയമാണ്
ടീം ലക്ഷ്യമിടുന്നത്.
സഞ്ജു സാംസണ്‍ ഈ മത്സരത്തില്‍ രാജസ്ഥാന്റെ നായക സ്ഥാനത്തേക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്. സഞ്ജുവിനൊപ്പം നിധീഷ് റാണ, റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ തുടങ്ങിയ താരങ്ങളാണ് ബാറ്റിങ്ങില്‍ കരുത്ത്. ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ എന്നിവര്‍ ബൗളിങ്ങിലും ടീമിന് പ്രതീക്ഷ നല്‍കുന്നു. പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും ഒരുപോലെ അനുകൂലമാകുന്ന പിച്ചില്‍ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചാബും രാജസ്ഥാനും.