ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറുവിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 228 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
തൗഹിദ് ഹൃദോയിയുടെ സെഞ്ച്വറി പ്രകടനമാണ് ടീമിന്റെ സ്‌കോര്‍ 200 കടത്തിയത്. ജാക്കര്‍ അലി അര്‍ധ സെഞ്ച്വറി നേടി. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ബംഗ്ലാദേശിന്റെ മുൻ നിരയെ തകർത്തത്.
ഹര്‍ഷിത് റാണ മൂന്നും അക്സര്‍ പട്ടേല്‍ രണ്ടും വിക്കറ്റുകളും നേടി. 125 പന്തില്‍ നിന്നാണ് ശുഭ്മാന്‍ ഗില്‍ ശതകം തികച്ചത്. നായകന്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലും 41 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.