Share this Article
Union Budget
മലപ്പുറത്തിൻ്റെ മാന്ത്രികൻ: വിഘ്‌നേഷ് പുത്തൂരിൻ്റെ ഐ.പി.എല്ലിലെ മിന്നും പ്രകടനം
1 min read
 Vignesh Puthur

സാധാരണ  കുടുംബത്തില്‍ നിന്നും ഐപിഎല്‍ പോലൊരു വലിയ ക്രിക്കറ്റ് വേദിയിലേക്ക് എത്തിയ വിഘ്നേഷിന്റെ വിജയം നാടിന ഉത്സവമായി മാറി.പെരിന്തല്‍മണ്ണയിലെ പുത്തൂരില്‍ സുനില്‍ കുമാറിന്റെ വീട്ടുമുറ്റത്ത് ഒരു ഓട്ടോറിക്ഷ ഇപ്പോഴുമുണ്ട്. അന്ന് പ്രായം പന്ത്രണ്ട് വയസ്. വിഘ്‌നേഷ് പുത്തൂര്‍ എന്ന് ഇന്ന് ക്രിക്കറ്റ് ലോകമറിയുന്ന പ്രതിഭയുടെ തുടക്കം ഇവിടെ നിന്നുമാണ്.

മുംബൈ ഇന്ത്യന്‍സ് നായകന്‍ സൂര്യകുമാര്‍ യാദവ് ആദ്യ ഓവര്‍ തന്നെ പൂര്‍ണ ആത്മവിശ്വാസത്തോടെ വിഘ്നേഷിനെ വിശ്വസിച്ച് ഏല്‍പ്പിക്കുന്നു. ഒരു യുവതാരത്തെ സംബന്ധിച്ച് അരങ്ങേറ്റ മത്സരത്തില്‍ തന്നെ ലഭിക്കുന്ന സുവര്‍ണാവസരം. പിന്നീട് ക്രിക്കറ്റ് ലോകത്ത് നടന്നത് ചരിത്രമായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഏവരെയും ഞെട്ടിച്ച് ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ നായകന്‍ ഋതുരാജ് ഗെയ്ക്വാദിനെ കൂടാരം കയറ്റി യുവതാരം കഴിവ് തെളിയിച്ചു.

രണ്ടാം ഓവറില്‍ ശിവം ദുബെയെയും, മൂന്നാം ഓവറില്‍ ദീപക് ഹൂഡയെയും പുറത്താക്കി മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റ് നേടി അരങ്ങേറ്റ മത്സരത്തില്‍ തന്നെ യുവതാരം വിസ്മയം തീര്‍ത്തു. ഇതിനുപിന്നാലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നാകയനായിരുന്ന ധോണി വരെ വിഘ്നേഷിനെ പ്രശംസിച്ചു. ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് അത്യുജ്വലമായ അരങ്ങേറ്റമായിരുന്നു മലയാളി താരത്തിന് ലഭിച്ചത്.

മലപ്പുറത്തെ വയലുകളില്‍ ക്രിക്കറ്റ് കളിച്ചാണ് വിഘ്നേഷ് പുത്തൂര്‍ വളര്‍ന്നത്. ഓട്ടോ ഡ്രൈവറായ സുനില്‍ കുമാറിന്റെയും വീട്ടമ്മയായ കെപി ബിന്ദുവിന്റെയും മകനാണ്. സ്വയം കഠിന പ്രയത്നം ചെയ്താണ് ഇവിടെ വരെ എത്തിയത്. ചെറുപ്പം മുതലേ ക്രിക്കറ്റിനോട് അവന് വലിയ പ്രണമായിരുന്നുവെന്ന് അച്ഛന്‍ സുനില്‍ കുമാര്‍ പറഞ്ഞു. മകന്റെ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും അഭിമാനം കൊള്ളുന്നുവെന്നും അമ്മ ബിന്ദു പ്രതികരിച്ചു.

ക്രിക്കറ്റ് സ്വപ്നങ്ങള്‍ പൂവണിയാന്‍ വിഘ്നേഷ് മലപ്പുറത്ത് നിന്ന് തൃശൂരിലേക്ക് താമസം മാറിയിരുന്നു. തൃശൂരിലെ സെന്റ് തോമസ് കോളജിനു വേണ്ടി കളിക്കുമ്പോഴാണ് വിഘ്നേഷ് സ്പിന്‍ ബോളിങ്ങില്‍ ശ്രദ്ധ നേടിയത്. കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ പതിപ്പില്‍ ആലപ്പി റിപ്പിള്‍സിനു വേണ്ടി നടത്തിയ പ്രകടനങ്ങളാണ് ഐപിഎല്ലിലേക്കുള്ള വഴിയൊരുക്കിയത്. തമിഴ്നാട് പ്രീമിയര്‍ ലീഗിലും കളിച്ചിരുന്നു. പെരിന്തല്‍മണ്ണ പിടിഎം ഗവണ്‍മെന്റ് കോളജില്‍ എംഎ ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയാണ്.

കേരളത്തിനായി അണ്ടര്‍ 14, 19, 23 വിഭാഗങ്ങളില്‍ താരം കളിച്ചിരുന്നുവെങ്കിലും, ഇതുവരെ കേരള സീനിയര്‍ ടീമില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. അതിനിടെയാണ് ഐപിഎല്ലില്‍ മുംബൈയിലേക്കുള്ള വിളി വന്നത്. 30 ലക്ഷം രൂപയെന്ന അടിസ്ഥാന വിലയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്.

കഠിനാധ്വാനം ചെയ്താല്‍ വിഘ്നേഷ് ഇന്ത്യന്‍ ടീമിലെത്തും: കോച്ച് വിജയന്‍

തന്റെയടുത്ത് കോച്ചിങ്ങിനു വന്ന ഷെറീഫെന്ന കുട്ടിയാണ് വിഘ്‌നേഷിനെ പരിചയപ്പെടുത്തുന്നതെന്ന് കോച്ച് വിജയന്‍ ഓര്‍ത്തെടുത്തു. '

കേരള സീനിയര്‍ ടീമിനായി ഒരു മത്സരം പോലും കളിക്കാത്ത താരമാണ് വിഘ്നേഷ്. അണ്ടര്‍ 14, അണ്ടര്‍ 19 തലങ്ങളില്‍ മാത്രമാണ് താരം സംസ്ഥാനത്തെ പ്രതിനിധീകരിച്ചത്. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനായി കളിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റുകളാണ് അന്ന് വിഘ്നേഷ് നേടിയത്. തമിഴ്നാട് പ്രീമിയര്‍ ലീഗിലും താരം കളിച്ചിരുന്നു.

ആലപ്പി റിപ്പിള്‍സില്‍ വിഘ്നേഷിന്റെ പ്രകടനമാണ് മുംബൈ ടീമിലേക്കുള്ള വഴിതുറക്കുന്നത്. വിഘ്നേഷിന്റെ പ്രകടനം കണ്ട മുംബൈ സ്‌കൗട്ടിങ് ടീം താരത്തെ ട്രെയല്‍സിലേക്ക് ക്ഷണിക്കുകയായിരുന്നു. ട്രയല്‍സില്‍ ഗംഭീര പ്രകടനമാണ് വിഘ്നേഷ് കാഴ്ചവച്ചത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories