ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. ദുബായിലെ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30ക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ന്യൂസിലന്‍ഡിനെതിരേ നടന്ന ആദ്യ മത്സരം തോറ്റ നിലവിലെ ചാമ്പ്യന്‍ കൂടിയായ പാകിസ്ഥാന് നില്‍നില്‍പ്പിനുള്ള പോരാട്ടം കൂടിയാണിത്.
ഒരു തോല്‍വി കൂടി നേരിട്ടാല്‍ അവര്‍ നോക്കൗട്ട് കാണാതെ പുറത്താകും. ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ് മത്സരങ്ങളുടെ കണക്കുകളില്‍ ഇന്ത്യക്ക് പാകിസ്ഥാന് മേല്‍ മുന്‍തൂക്കമുണ്ട്. ഈ ടൂര്‍ണമെന്റുകളിലായി നടന്ന 11 ഏകദിനങ്ങളില്‍ ഒന്‍പതിലും ജയിക്കാന്‍ ഇന്ത്യക്കായി. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനാണ് മുന്‍തൂക്കം. അഞ്ച് മത്സരങ്ങളില്‍ മൂന്നിലും പാക്കിസ്ഥാനാണ് ജയിച്ചത്.