ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഒഡീഷയിലെ കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ആദ്യമത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.
കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ആദ്യ ഏകദിനം നഷ്ടമായ വിരാട് കോലി ടീമില്‍ തിരിച്ചെത്തിയേക്കും. രണ്ടാം മത്സരത്തിനുള്ള ടീം ഇന്ത്യയുടെ ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
പരമ്പരയിലൂടെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പുകള്‍ ശക്തിപ്പെടുത്താനാണ് ഇന്ത്യന്‍ ടീം ലക്ഷ്യം. അതിനാല്‍ കൂടുതല്‍ താരങ്ങള്‍ക്ക് രണ്ടാം മത്സരത്തില്‍ അവസരം നല്‍കിയേക്കും