ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാംജയം. എട്ടുവിക്കറ്റിനാണ് ലക്‌നൗ സൂപ്പര്‍ ജെയിന്റ്‌സിനെ തകര്‍ത്തത്. ലക്‌നൗ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 22 പന്ത് ബാക്കിനില്‍ക്കെ പഞ്ചാബ് മറികടന്നു. നായകന്‍ ശ്രേയസ് അയ്യരുടെയും പ്രഭ് സിമ്രാന്‍ സിംഗിന്റെയും അര്‍ധസെഞ്ച്വറി പ്രകടനമാണ് ടീമിന് അനായാസ ജയം സമ്മാനിച്ചത്.
പ്രഭ് സിമ്രാന്‍ സിംഗ് 69 റണ്‍സും ശ്രേയസ് അയ്യര്‍ പുറത്താകാതെ 52 റണ്‍സുമെടുത്തു. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണെടുത്തത്. നിക്കോളാസ് പൂരന്റെയും ആയുഷ് ബഡോണിയുടെയും ബാറ്റിങ് മികവിലാണ് ടീം ഭേദപ്പെട്ട സ്‌കോറുയര്‍ത്തിയത്. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.