ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ചെന്നൈയിലാണ് മത്സരം. റിതുരാജ് ഗെയ്ക് വാദ് നയിക്കുന്ന ചെന്നൈ നിരയില്‍ ഡിവോണ്‍ കോണ്‍വേ, എംഎസ് ധോണി, രച്ചിന്‍ രവീന്ദ്ര ഉള്‍പ്പെടെ താരങ്ങളാണ് കരുത്ത്. നഥാന്‍ എല്ലിസ്, രവീന്ദ്ര ജഡേജ, മതീഷ പതിരണ തുടങ്ങിയ താരങ്ങള്‍ ബൗളിങ്ങിലും പ്രതീക്ഷ നല്‍കുന്നു. കരുത്തുറ്റ നിര തന്നെയാണ് മുംബൈ ടീമിലുമുള്ളത്. നായകന്‍ ഹര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ബെവേണ്‍ ജേക്കബ്‌സ് എന്നിവര്‍ ബാറ്റിങ്ങില്‍ കരുത്താകും. ജസ്പ്രീത് ബുംമ്ര, ട്രന്റ് ബോള്‍ട്ട് തുടങ്ങിയ താരങ്ങള്‍ ബൗളിങ്ങിലും ടീമിന് പ്രതീക്ഷ നല്‍കുന്നു.