ഐ പി എല്‍ പതിനെട്ടാം സീസണിന് നാളെ തുടക്കമാകും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഐ പി എല്ലിന് വേദിയാവുന്ന 13 സ്റ്റേഡിയങ്ങളിലും ആദ്യ മത്സരത്തിന് മുന്‍മ്പ് വര്‍ണാഭമായ കലാവിരുന്ന് നടത്തും. ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളും രാജ്യത്തെ പ്രധാന ഗായകരും അണിനിരക്കും. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് ഐ പി എല്‍ പതിനെട്ടാം സീസണ്‍ തുടക്കം കുറിക്കുന്നത്.