ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കീംഗ്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും വൈകിട്ട് മൂന്നരയ്ക്ക് ചെന്നൈയിലാണ് മത്സരം. തുടര്‍ച്ചയായ രണ്ടുമത്സരങ്ങള്‍ പരാജയപ്പെട്ട ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്തുക ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. പരിക്കേറ്റ നായകന്‍ റിതുരാജ് ഗെയ്ക്‌വാദ് മത്സരത്തില്‍ കളിക്കുന്ന കാര്യത്തില്‍ സംശയമാണ്. പകരം മുന്‍ നായകന്‍ എംഎസ് ധോണി ടീമിനെ നയിക്കാനും സാധ്യതയുണ്ട്.
രച്ചിന്‍ രവീന്ദ്ര, രവീന്ദ്ര ജഡേജ, ഡിവോണ്‍ കോണ്‍വേ തുടങ്ങിയ താരങ്ങളിലാണ് ബാറ്റങ്ങില്‍ ടീമിന്റെ പ്രതീക്ഷ. നൂര്‍ അഹമ്മദ് നയിക്കുന്ന ബൗളിങ്ങ് നിരയും ടീമിന് കരുത്തേകും. തുടര്‍ച്ചയായ മൂന്നം ജയം ലക്ഷ്യമിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. ഫാഫ് ഡു പ്ലസിസ്, അഷുതോഷ് ശര്‍മ, അഭിഷേക് പോറല്‍ എന്നിവര്‍ ബാറ്റിങ്ങില്‍ പ്രതീക്ഷ നല്‍കുന്നു. നായകന്‍ അക്‌സര്‍ പട്ടേല്‍ നയിക്കുന്ന ബൗളിങ്ങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ് തുടങ്ങിയ താരങ്ങളും ഡൽഹി നിരയിൽ കരുത്താകും.