ഒരു ഇടവേളയ്ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കാന്‍ വീണ്ടും എം.എസ്. ധോണി. നിലവിലെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ പരിക്ക് ഗുരുതരമായ സാഹചര്യത്തിലാണ് ധോണി വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തിരിച്ചെത്തുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് ഋതുരാജിന് കൈമുട്ടിനു പരിക്കേറ്റത്.
2022 ല്‍ രവീന്ദ്ര ജഡേജ ക്യാപ്റ്റനായിരുന്ന സീസണില്‍ പരിക്കേറ്റു പുറത്തായപ്പോഴും ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ധോണി ഏറ്റെടുത്തിരുന്നു. 43ാം വയസ്സിലാണ് ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റനാകുന്നത്. ഐപിഎലില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരില്‍ ധോണിക്കെതിരെ വിമര്‍ശനമുയരുന്നതിടെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള താരത്തിന്റെ തിരിച്ചുവരവ്.