Share this Article
Union Budget
വനിതാ അണ്ടർ 23 ടി20 ക്രിക്കറ്റ്; ഝാർഖണ്ഡിനെ വീഴ്ത്തി കേരളം
വെബ് ടീം
posted on 07-01-2025
1 min read
woment20

ഗുവാഹത്തി: വനിതാ അണ്ടർ 23 ടി20 ക്രിക്കറ്റിൽ ഝാർഖണ്ഡിനെ വീഴ്ത്തി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. ഝാർഖണ്ഡിന്റെ പോരാട്ടം 19.4 ഓവറിൽ 101 റൺസിൽ അവസാനിച്ചു. കേരളം ആറ് റൺസ് വിജയമാണ് സ്വന്തമാക്കിയത്.

കേരളത്തിനായി അജന്യ ടിപി 3 വിക്കറ്റുകൾ വീഴ്ത്തി. 4 ഓവറിൽ 11 റൺസ് മാത്രമാണ് താരം വഴങ്ങിയത്. ഐശ്വര്യ, ഭദ്ര പരമേശ്വരൻ എന്നിവർ 2 വീതം വിക്കറ്റുകളും വീഴ്ത്തി.ഝാർഖണ്ഡ് നിരയിൽ 45 റൺസെടുത്ത ഇള ഖാൻ മാത്രമാണ് പിടിച്ചു നിന്ന ഏക ബാറ്റർ.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി അഖില പി 24 റൺസെടുത്ത് ടോപ് സ്‌കോററായി. അജന്യ ടിപി 12 പന്തിൽ 17 റൺസുമായും സൂര്യ സുകുമാർ 6 പന്തിൽ 13 റൺസുമായും പുറത്താകാതെ നിന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories