ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. രാത്രി ഏഴരയ്ക്ക് കൊല്‍ക്കത്തയിലാണ് മത്സരം. തുടര്‍ച്ചയായ രണ്ടുമത്സരങ്ങള്‍ പരാജയപ്പെട്ട ഹൈദരാബാദും അവസാന മത്സരം പരാജയപ്പെട്ട കൊല്‍ക്കത്തയും വിജയവഴിയില്‍ തിരിച്ചെത്തുക ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.
അജിങ്ക്യാ രഹനെ നയിക്കുന്ന കൊല്‍ക്കത്ത നിരയില്‍ രഹാനയ്‌ക്കൊപ്പം ഡി കോക്ക്, അന്‍ഗ്രിഷ് രഘുവംശി, സുനില്‍ നരേന്‍ ഉള്‍പ്പെടെ താരങ്ങള്‍ ബാറ്റിങ്ങിലും വരുണ്‍ ചക്രവര്‍ത്തി, മൊയീന്‍ തുടങ്ങിയ താരങ്ങള്‍ ബൗളിങ്ങിലും പ്രതീക്ഷ നല്‍കുന്നു. ഇഷാന്‍ കിഷന്‍, ട്രാവിസ് ഹെഡ്, ഹെയിന്‍ റിച്ച് ക്ലാസന്‍ തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെടുന്ന ഹൈദരാബാദിന്റെ ബാറ്റിങ്ങ് നിരയും മോശമല്ല. നായകന്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന ബൗളിങ്ങ് നിരയില്‍ മുഹമ്മദ് ഷമി, ആദം സാംപ തുടങ്ങിയ താരങ്ങള്‍ ടീമിന് കരുത്താകും.