ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി-ട്വന്റിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 150 റണ്‍സിനാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. . ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 97 റണ്‍സിന് പുറത്തായി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റു നേടി. വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെയും അഭിഷേക് ശര്‍മയും രണ്ടുവീതം വിക്കറ്റു നേടി. രവി ബിഷ്ണോയി ഒരു വിക്കറ്റു വീഴ്ത്തി.
54 പന്തില്‍ 135 റണ്‍സ് നേടിയ അഭിഷേക്, ടി20-യില്‍ ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാം സെഞ്ചുറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി.23 പന്തില്‍ 55 റണ്‍സെടുത്ത ഓപ്പണര്‍ ഫില്‍ സോള്‍ട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.