Share this Article
Union Budget
ഇന്ത്യയ്‌ക്കെതിരെ മോശം തുടക്കവുമായി ബംഗ്ലാദേശ്; ഇന്ത്യൻ ടീമിൽ മൂന്ന് സ്പിന്നർമാർ
വെബ് ടീം
posted on 20-02-2025
1 min read
champions trophy

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്‌ക്കെതിരെ മോശം തുടക്കവുമായി ബംഗ്ലാദേശ്.തുടക്കത്തിൽ തന്നെ സൗമ്യ സർക്കാരിന്റെയും നജ്മുൽ ഹുസൈൻ ഷാന്റോയുടെയും വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തി. സൗമ്യ ഷമിയുടെ പന്തിൽ കെ എൽ രാഹുൽ പിടിച്ചാണ് പുറത്തായത്.നജ്മലിനെ ഹർഷിത് റാണയുടെ പന്തിൽ കോലി പിടിച്ചു പുറത്താക്കി. ടോസ് നേടിയ ബംഗ്ലാദേശ്  ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മൂന്ന് സ്പിന്നർമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്.കുൽദീപ് യാദവും രവീന്ദ്ര ജഡേജയും അക്‌സർ പട്ടേലും ടീമിൽ ഇടം നേടി.ഷമിയും ഹർഷിതും പേസർമാരായി ടീമിലുണ്ട്.ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബംഗ്ലാദേശ് 20 ഓവറിൽ 5 വിക്കറ്റിന് 77 റൺസ് എടുത്തിട്ടുണ്ട്.

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.ബംഗ്ലാദേശ്: തന്‍സിദ് ഹസന്‍, സൗമ്യ സര്‍ക്കാര്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തൗഹിദ് ഹൃദയോയ്, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, ജാക്കര്‍ അലി, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാകിബ്, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍.പരിക്കേറ്റ പുറത്തായ ജസ്പ്രീത് ബുമ്ര ഒഴികെ, കിട്ടാവുന്ന ഏറ്റവും മികച്ച താരങ്ങളുമായിട്ടാണ് ടീം ഇന്ത്യ എത്തിയിരിക്കുന്നത്. ഞായറാഴ്ച പാകിസ്ഥാനെ നേരിടും മുന്നേ ബംഗ്ലാദേശിനെ തോല്‍പിച്ച് ആത്മവിശ്വാസം കൂട്ടണം ഇന്ത്യക്ക്. എല്ലാവരും ഒരിക്കല്‍ക്കൂടി ആകാംക്ഷയോടെ ഉറ്റു നോക്കുന്നത് നായകന്‍ രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും ബാറ്റുകളിലേക്ക്. ഇരുവരുടേയും അവസാന ഏകദിന ടൂര്‍ണമെന്റായിരിക്കുമെന്നുള്ള വാര്‍ത്തകളും പരക്കുന്നുണ്ട്. ഗ്രൂപ്പ് എയില്‍ പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിവരാണ് ശേഷിക്കുന്നത്. ഇതില്‍ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ്,പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories