ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യമത്സരം നാഗ്പൂരിലെ വിസിഎ സ്‌റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. ട്വന്റി-ട്വന്റി പരമ്പരയിലെ ഏകപക്ഷീയമായ വിജയത്തിനു ശേഷമാണ് ഇന്ത്യ ഏകദിന പരമ്പരയിക്കിറങ്ങുന്നത്.
ടി-ട്വന്റി പരമ്പരയ്ക്കിറങ്ങിയ ടീമില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് ഏകദിനപരമ്പരയ്‌ക്കെത്തുന്നത്. ഇന്ത്യയാകട്ടെ ടീമില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനൊപ്പം ടി20 ടീമില്‍ ഇല്ലാതിരുന്ന വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ തുടങ്ങിവര്‍ ബാറ്റിംഗ് നിരയിലെത്തും.
പരിക്കിനെത്തുടര്‍ന്ന് ബുംറ ടീമില്‍ ഇടം പിടിച്ചിട്ടില്ല. ഫെബ്രുവരി 19 ന് ചാംപ്യന്‍സ് ട്രോഫി ആരംഭിക്കാനിരിക്കെ ഇരു ടീമുകള്‍ക്കും മുന്നൊരുക്കത്തിനുള്ള അവസാന അവസരം കൂടിയാണ് ഏകദിന പരമ്പര.