ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനെട്ടാം സീസണ് മാര്‍ച്ച് 22 ന് തുടക്കമാവും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് ഈ സീസണിന് തുടക്കമാകുന്നത്. അഹമ്മദാബാദ്, മുംബൈ, ചെന്നൈ, എന്നീ 10 സ്ഥിരം കേന്ദ്രങ്ങള്‍ക്ക് പുറമേ ഗുഹാവത്തിയും ധര്‍മശാലയും മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചേക്കും. ഫൈനല്‍ മത്സരം മെയ് 25ന് കൊല്‍ക്കത്തയില്‍ നടക്കും.