Share this Article
Union Budget
കാവിയും ഓറഞ്ചുമില്ല; തോളിൽ ത്രിവർണം; ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ജഴ്‌സി കിറ്റ് പ്രദർശിപ്പിച്ചു
വെബ് ടീം
posted on 05-02-2025
1 min read
indian cricket team

നാളെ ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കും 2025 ലെ ചാംപ്യൻസ് ട്രോഫിക്കും മുന്നോടിയായി ഇന്ത്യയുടെ സീനിയർ പുരുഷ ടീം പുതിയ ജേഴ്‌സി ധരിച്ച് പ്രദർശനം നടത്തി. വർഷങ്ങളായി തുടരുന്ന പരമ്പരാഗത നീല നിറം പുതിയ കിറ്റിലും നിലനിർത്തിയിട്ടുണ്ട്. പുതിയ ജഴ്‌സിയുടെ പ്രത്യേകതയായി പറയുന്നത് തോളിൽ കാണുന്ന ത്രിവർണ്ണ ഗ്രേഡിയന്റാണ്. നേരത്തെ ജഴ്‌സിയിലുള്ള ഓറഞ്ചും കാവിയും കലർന്ന തീം വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ക്രിക്കറ്റിൽ ബിസിസിഐ രാഷ്ട്രീയത്തെ കലർത്തുന്നു എന്ന് പറഞ്ഞായിരുന്നു വിമർശനം.ഇന്ത്യയുടെ ഏകദിന കിറ്റായിരിക്കും ഈ ജേഴ്‌സി.

ഈ വർഷം ജനുവരിയിൽ അയർലൻഡിനെതിരായ ഏകദിന പരമ്പരയിൽ വനിതാ ടീം ഈ ജഴ്‌സി ധരിച്ചിരുന്നു. മുൻ ബിസിസിഐ സെക്രട്ടറിയും ഇപ്പോൾ ഐസിസി ചെയർമാനുമായ ജയ് ഷായും വനിതാ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും നവംബർ 29 ന് ജഴ്‌സിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചിരുന്നു.ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള പുതുക്കിയ ഇന്ത്യൻ സ്ക്വാഡ്: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, റിഷഭ് പന്ത് , ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദര്‍, അർഷ്ദീപ് സിംഗ്. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വരുൺ ചക്രവർത്തി.ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ.


പുതിയ ജഴ്‌സി ഇട്ട കോഹ്ലി ഉൾപ്പെട്ട താരങ്ങളെ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories