Share this Article
Union Budget
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും
cricket

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഉച്ചയക്ക് രണ്ടരയ്ക്ക് ദുബായിലാണ് മത്സരം. ഇംഗ്ലണ്ടിനെതിരായ പരമ്പര നേടിയ ആത്മ വിശ്വാസത്തോടെയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കെത്തിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരിയിലെ പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെയിറങ്ങുന്നത്. നായകന്‍ രോഹിത് ശര്‍മ നയിക്കുന്ന ബാറ്റിങ് നിരയില്‍ വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ശ്രയസ് അയ്യര്‍ ഉള്‍പ്പെടെ കരുത്തരായ താരങ്ങള്‍. 

മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ കരുത്തുകാട്ടും. അര്‍ഷ്്ദീപ് സംഗ് നയിക്കുന്ന ബൗളിങ്ങ് നിരയില്‍ മുഹമ്മദ് ഷമി, വാഷിങ്ടണ്‍ തുടങ്ങിയ  താരങ്ങളാണ് പ്രതീക്ഷ.  2013ന് ശേഷം കിരീട പ്രതീക്ഷയുമായാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെത്തുന്നത്. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഫോമിലേക്കുയര്‍ന്ന രോഹിതും വിരാട് കോഹ്ലിയും ശുഭ്മാന്‍ ഗില്ലും ബംഗ്ലാദേശിന് ഭീഷണിയാകും. നസ്മുല്‍ ഹുസൈന്‍ നയിക്കുന്ന ബംഗ്ലാദേശ് നിരയും മോശമല്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഓരേ പോലെ കരുത്തുകാട്ടുന്ന താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. 

പര്‍വേസ് ഹുസൈന്‍, മഹമ്മദുള്ള, തന്‍സിദ് ഹസന്‍ എന്നിവര്‍ ബാറ്റിങ്ങിലും. നന്ദിദ് റാണ, തസ്‌കിന്‍ അഹമ്മദ് തുടങ്ങിയ താരങ്ങള്‍ ബൗളിങ്ങിലും ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കും. ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ ദുബായിയില്‍ ആവേശപ്പോരിന് കാത്തിരിക്കുകയാണ് ആരാധകരും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories