Share this Article
Union Budget
ഗില്ലാട്ടം; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഗില്ലിന് സെഞ്ചുറി; ശ്രേയസിനും കോലിക്കും അർധസെഞ്ചുറി; ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക്
വെബ് ടീം
posted on 12-02-2025
1 min read
SHUBHMAN GILL

അഹമ്മദാബാദ്: ഇംഗ്ലണ്ടുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍  ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയുടെയും കോലിയുടെയും ശ്രേയസ് അയ്യരുടെയും  അർദ്ധ സെഞ്ചുറികളുടെ കരുത്തിൽ  ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക്. 95 പന്തിലാണ്  ശുഭ്മാൻ ഗിൽ സെഞ്ചുറി നേടിയത്. 102പന്തിൽ 112 റൺസെടുത്താണ് ഗിൽ പുറത്തായത്.ആദിൽ റഷീദാണ് പുറത്താക്കിയത്. 43 പന്തിലാണ് ശ്രേയസ് 50 റൺസ് നേടിയത്  55 പന്തിൽ 52 റൺസ് എടുത്താണ് കോലി പുറത്തായത്. ആദിൽ റഷീദിന്റെ പന്തിൽ ഫിൽ സാൾട് പിടിച്ചാണ് കോലി പുറത്തായത്. കഴിഞ്ഞ കളിയിൽ സെഞ്ചുറിയോടെ അടിച്ചു തകർത്ത് കളിച്ച രോഹിത് ശർമ്മ ഒരു റൺസ് മാത്രം നേടി പുറത്തായി.മാർക്ക് വുഡിന്റെ പന്തിൽ ഫിൽ സാൾട്ട് പിടിച്ചാണ് രോഹിതും  പവലിയനിൽ മടങ്ങി എത്തിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 35 ഓവറിൽ  ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 226 റൺസ് പിന്നിട്ടിട്ടുണ്ട്.

തുടരെ മൂന്നാം തവണയും ടോസിനു ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഇത്തവണ ബൗളിങാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ മല്‍സരത്തില്‍ ജയിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കു പകരം വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലേക്കു വന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories