ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യാ- ഓസീസ് നാലാം ടെസ്റ്റിന് നാളെ മെല്‍ബണില്‍ തുടക്കമാവും. ബാറ്റിംഗ് നിരയിൽ ഇന്ത്യ മാറ്റം വരുത്തിയേക്കും. കഴിഞ്ഞ രണ്ട് ടെസ്റ്റുകളില്‍ ആറാമതായി ഇറങിയ രോഹിത് ശര്‍മ്മ ഓപ്പണറാവും. കെ.എല്‍ രാഹുല്‍ മൂന്നാമതായി ഇറങ്ങിയേക്കും.
ബാറ്റിംഗ് ഓര്‍ഡറില്‍ ശുഭ്മാന്‍ ഗില്ലിന്റെ സ്ഥാനം സംബന്ധിച്ച് വ്യക്തയില്ല. സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിനേയും പരിഗണിക്കുന്നതായാണ് സൂചന. മികച്ച ഫോമിലുള്ള ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 700 അന്താരാഷ്ട്ര വിക്കറ്റുകള്‍ തികയ്ക്കാന്‍ സാധ്യതയുണ്ട്.
695 വിക്കറ്റുകളാണ് മിച്ചലിന്റെ ഇതുവരെയുള്ള സമ്പാദ്യം. മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. 5 ടെസ്റ്റുകളുള്ള പരമ്പരിയില്‍ ഇരുടീമുകളും ഓരോ മത്സരം ജയിച്ചിട്ടുണ്ട്. മൂന്നാം ടെസ്റ്റ് മഴമൂലം സമനിലയില്‍ കലാശിച്ചിരുന്നു.