നാഗ്പുർ: ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിന് പുറത്ത് .ഏകദിന അരങ്ങേറ്റം കുറിച്ച ഹർഷിത് റാണയാണ് 3 വിക്കറ്റുകൾ വീഴ്ത്തിയത്.അതേ സമയം ആദ്യ ഏകദിനത്തിൽ ആഗ്രഹിക്കാത്ത റെക്കോർഡും ഹർഷിത് റാണാ സ്വന്തമാക്കി. തന്റെ ആദ്യ ഏകദിനത്തിൽ ഒരോവറിൽ 26റൺസ് വിട്ടുകൊടുത്ത് ആണ് റെക്കോർഡ് നേടിയത്.ഈ ഓവർ തീർന്നതോടെ രണ്ട് വർഷമായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ ഉള്ള സിറാജിനെക്കാൾ മുകളിലായി എങ്ങനെ ഹർഷിതിനു അവസരം കിട്ടിയെന്ന് ആരാധകർ വിമർശനവും ഉന്നയിച്ചു.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.തുടക്കത്തിൽ അടിച്ചു കളിച്ച ഫിൽ സാൾട്ട് 26പന്തിൽ 43റൺസ് നേടിയാണ് പുറത്തായത്.ബെൻ ഡക്കറ്റും 32റൺസ് നേടി.ഇരുവരെയും പുറത്താക്കിയത് ഹർഷിത് ആണ്.ഹാരി ബ്രൂക്കിന്റെ റണൗട്ടിലും ഹർഷിത് പങ്കുവഹിച്ചു.ജോ റൂട്ടിനെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു അതേ സമയം ഇന്ത്യന്‍ ടീമില്‍ മുതിര്‍ന്ന താരം വിരാട് കോലി കളിക്കുന്നില്ല. കഴിഞ്ഞ ദിവസം കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. രോഹിത് ശര്‍മ ടീമിനെ നയിക്കുമ്പോള്‍ വിക്കറ്റ് കീപ്പറായി കെ.എല്‍ രാഹുലാണുള്ളത്.ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പര ആധികാരികമായി ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്നത്.