ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടം. രാത്രി ഏഴരയ്ക്ക് മൊഹാലിയിലാണ് മത്സരം. തുടര്‍ച്ചയായി മൂന്ന് മത്സരം പരാജയപ്പെട്ട ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്തുക ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.
റിതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ടീമില്‍ രച്ചിന്‍ രവീന്ദ്ര, ശിവം ദുബൈ, എംഎസ് ധോണി, ഖലീല്‍ അഹമ്മദ്, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. സീസണിലെ മൂന്നാം ജയം ലക്ഷ്യമിട്ടാണ് പഞ്ചാബ് ഇറങ്ങുന്നത്. നായകന്‍ ശ്രേയസ് അയ്യര്‍ തന്നെയാണ് ടീമിന്റെ നെടുംതൂണ്‍, പ്രഭ് സിമ്രാന്‍ സിംഗ്, അസ്മത്തുളള ഒമര്‍സായി, ഗ്ലെന്‍ മാക്‌സ്‌വെല്‍, അര്‍ഷ്ദീപ് സംഗ് തുടങ്ങിയ താരങ്ങളും ടീമിന് കരുത്താകും.