ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. മലയാളിതാരം സഞ്ജു സാംസണ്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിൽ മടങ്ങിയെത്തി. 2023ലെ ലോകകപ്പിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
ഋഷഭ് പന്തിന് പകരം ധ്രുവ് ജുറെയ്ലിനെ ബാക്കപ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തി. അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ജനുവരി 22ന് കൊല്‍ക്കത്തയില്‍ തുടക്കമാകും. പരുക്കിനെത്തുടര്‍ന്ന് റിയാന്‍ പരാഗിന് ടീമില്‍ ഇടം കണ്ടെത്താനായില്ല. ഓസീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി ട്വന്‍റി 20 ടീമില്‍ ഇടംപിടിച്ചു. അഭിഷേക്ശര്‍മ, ശിവം ദുബെ എന്നിവർ പുറത്തായി.