മെല്‍ബണില്‍ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി . 340 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 155 റണ്‍സിന് പുറത്തായി.കെ.എൽ രാഹുൽ പൂജ്യത്തിന് പുറത്തായി. കളിയാരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യയ്ക്ക് രണ്ടുവിക്കറ്റുകൾ നഷ്ടമായി.
ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിൻസും സ്കോട്ട് ഹോളണ്ടും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. 84 റൺസെടുത്ത യശസ്വി ജയ്സ്വാളും 30 റൺസെടുത്ത ഋഷഭ് പന്തും മാത്രമാണ് ഇന്ത്യൻ നിരയിൽ നിന്ന് ക്രീസിൽ പിടിച്ചു നിന്നത്. ഇതോടെ ബോർഡർ ഗാവസ്കർ ട്രോഫി പരമ്പരയിൽ ഓസ്ട്രേലിയ 2- 1 ന് മുന്നിലെത്തി.