അടുത്തമാസം നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറാണ് ടീമിനെ പ്രഖ്യാപിക്കുക. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടേയും കുല്‍ദീപ് യാദവിന്റെയും ഫിറ്റ്നസ് സംബന്ധിച്ച ആശങ്കകളാണ് ടീം പ്രഖ്യാപനം വൈകിപ്പിച്ചത്.
രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വിരാട് കോലി, ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഇടംപിടിക്കും. ട്വന്റി 20 ടീമില്‍ ഇടംപിടിച്ച പേസര്‍ മുഹമ്മദ് ഷമിയും ടീമില്‍ ഇടം കണ്ടെത്തുമെന്നാണ് സൂചന. അതേസമയം മലയാളി താരങ്ങളായ സഞ്ജു സാംസണും കരുണ്‍ നായരും ടീമില്‍ ഇടംപിടിക്കുമോ എന്നതില്‍ ആശങ്ക തുടരുകയാണ്.
ഇന്ത്യയും പാകിസ്ഥാനും മാത്രമാണ് ഇനി ടീം പ്രഖ്യാപിക്കാനുള്ളത്. ഫെബ്രുവരി 19 ന് പാകിസ്ഥാനില്‍ ആണ് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്.