ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ ആദ്യമത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലക്‌നൗ സൂപ്പര്‍ ജയിന്റ്‌സിനെ നേരിടും. വൈകീട്ട് മൂന്നരയ്ക്ക് കൊല്‍ക്കത്തയിലാണ് മത്സരം. കളിച്ച നാല് മത്സരങ്ങളില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍, രണ്ടുമത്സരങ്ങള്‍ കൊല്‍ക്കത്ത പരാജയപ്പെട്ടിരുന്നു. അജിന്‍ക്യാ രഹാനെ നയിക്കുന്ന ടീമില്‍ വെങ്കിടേഷ് അയ്യര്‍, ഡി കോക്ക്, സുനില്‍ നരൈന്‍, വെങ്കിടേഷ് അയ്യര്‍, അങ്ക്രിഷ് രഹുവംശി തുടങ്ങിയ താരങ്ങളാണ് കരുത്ത്.
നാല് മത്സരങ്ങള്‍ കളിച്ച ലക്‌നൗവും രണ്ട് മത്സരം മാത്രമാണ് ജയിച്ചത്. ലക്‌നൗ നിരയില്‍ നായകന്‍ റിഷഭ് പന്തിന് ഫോം കണ്ടെത്താനാകാത്തതാണ് പ്രതിസന്ധി. മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, ഡേവിഡ് മില്ലര്‍, ശര്‍ദുല്‍ ഠാക്കൂര്‍, ആവേഷ് ഖാന്‍ തുടങ്ങിയ താരങ്ങളാണ് പ്രതീക്ഷ. ജയം തുടരുക ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്.