ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രാത്രി ഏഴരയ്ക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട മുംബൈ സീസണിലെ ആദ്യ ജയം തേടിയാണ് ഇറങ്ങുന്നത്. സീസണലെ രണ്ടാം ജയമാണ് കൊല്‍ക്കത്ത ലക്ഷ്യമിടുന്നത്. അജിന്‍ക്യ രഹാനെ നയിക്കുന്ന കൊല്‍ക്കത്ത നിരയില്‍ ഡി കോക്ക്, സുനില്‍ നരൈന്‍, അങ്ക്രിഷ് രഘുവംശി, തുടങ്ങിയ താരങ്ങള്‍ ബാറ്റിങ്ങിലും വരുണ്‍ ചക്രവര്‍ത്തി, മൊയിന്‍ അലി ഉള്‍പ്പെടെ താരങ്ങള്‍ ബൗളിങ്ങിലും കരുത്താകും. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയില്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ എന്നിവര്‍ ബാറ്റിങ്ങില്‍ പ്രതീക്ഷ നല്‍കുന്നു. ട്രന്റ് ബോള്‍ട്ട്, വില്‍ ജാക്ക്‌സ് ഉള്‍പ്പെടെ താരങ്ങള്‍ ബൗളിങ്ങ് നിരയിലും കരുത്താകും.