ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കറാച്ചിയിലാണ് മത്സരം. ചാമ്പ്യന്‍സ് ട്രോഫിയില്‍ അരങ്ങേറ്റ മത്സരത്തിന് അഫ്ഗാന്‍ ഇറങ്ങുമ്പോള്‍ ഏകദിന ഫോര്‍മാറ്റില്‍ ഫോമിലേക്ക് തിരിച്ചെത്തുക ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്കയുടെ വരവ്.
ഹഷ്മത്തുള്ള ഷഹീദി നയിക്കുന്ന അഫ്ഗാന്‍ നിരയില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുലര്‍ത്തുന്ന താരങ്ങളിലാണ് പ്രതീക്ഷ. അസ്മത്തുള്ള ഒമര്‍സായി, റാഷിദ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ ടീമിന് കരുത്താകും. ഏതു വമ്പനെയും അട്ടിമറിക്കുന്ന പ്രകടനമാണ് സമീപകാലത്ത് അഫ്ഗാനില്‍ നിന്നുണ്ടായത്.
അതേസമയം ത്രിരാഷ്ട്ര പരമ്പരിലെ പരാജയത്തിന്റെ ക്ഷീണവുമായാണ് പ്രോട്ടീസ് നിര ചാമ്പ്യന്‍സ് ട്രോഫിക്കെത്തിയിരിക്കുന്നത്. ടെമ്പ ബാവുമ നയിക്കുന്ന ടീമില്‍ ഡേവിഡ് മില്ലര്‍ എയ്ഡന്‍ മാര്‍ക്രം ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രതീക്ഷ നല്‍കുന്നു.