Share this Article
Union Budget
ചരിത്രത്തിലാദ്യം; ജസ്പ്രീത് ബുംറ ICC ക്രിക്കറ്റർ ഓഫ് ദ ഇയർ
വെബ് ടീം
posted on 27-01-2025
1 min read
BUMRA

ദുബായ്: 2024ലെ ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽനിന്ന് ഒരു പേസ് ബൗളർ ഈ ബഹുമതിക്ക് അർഹനാകുന്നത് ചരിത്രത്തിലാദ്യം.

13 ടെസ്റ്റ് മത്സരങ്ങളിൽ 71 വിക്കറ്റ് സ്വന്തമാക്കിയ സ്വപ്നസമാനമായ പ്രകടനമാണ് ബുംറയെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇതിൽ 32 വിക്കറ്റുകൾ ഓസ്ട്രേലിയക്കെതിരായ ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിൽ മാത്രം നേടിയതാണ്‌.

ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ്, ശ്രീലങ്കയുടെ കമിന്ദു മെൻഡിസ് എന്നിവരിൽനിന്നുള്ള ശക്തമായ മത്സരത്തെ അതിജീവിച്ചാണ് ബുംറ ഒന്നാം സ്ഥാനത്തെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories