ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ ഹൈദരാബാദിന് സ്വന്തം തട്ടകത്തില്‍ തോല്‍വി. ഏഴു വിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് എട്ടുവിക്കറ്റ് നഷ്ടത്തില്‍ നേടിയത് 152 റണ്‍സ്. 153 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഗുജറാത്ത് 3 വിക്കറ്റ് നഷ്ടത്തില്‍ ജയം നേടുകയായിരുന്നു. 31 റണ്ണെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് മത്സരത്തിലെ ഉയര്‍ന്ന സ്‌കോറുകാരന്‍. അവസാന ഓവറില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നടത്തിയ വമ്പനടികളാണ് സ്‌കോര്‍ 150 കടത്തിയത്.