അണ്ടര്‍ 19 വനിതാ ട്വന്റി-20 കിരീടം ഇന്ത്യ നിലനിര്‍ത്തി. ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. 9 വിക്കറ്റിനാണ് ഇന്ത്യയുടെ ആധികാരിക ജയം.കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ മലയാളി താരം വി.കെ ജോഷിതയും. ഗോംഗാഡി തൃഷ ടൂർണമെന്റിലെ താരം.ഇന്ത്യയുടെ കിരീട നേട്ടം രണ്ടാം തവണ.
ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണം; വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി
ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബ്രാഹ്‌മണരും നായിഡുവും ഉള്‍പ്പെട്ട ഉന്നത കുല ജാതര്‍ ഗോത്ര വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. എങ്കിലേ അവരുടെ കാര്യത്തില്‍ ഉന്നതി ഉണ്ടാകൂ.
അത്തരം ജനാതിപത്യ മാറ്റങ്ങള്‍ ഉണ്ടാകണം. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പല്‍ നടത്തിയാൽ പോരാ.ബജറ്റ് വകയിരുത്തല്‍ ഓരോ മേഖലയിലേക്കാണ്.
കേരളം നിലവിളിക്കുകയല്ല വേണ്ടത് കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കണം.ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റില്‍ വേര്‍തിരിച്ച് കണ്ടിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.