ഇഗ്ലണ്ടിനെതിരായ ടി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ആവേശ ജയം. ഏഴുവിക്കറ്റിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും ആധിപത്യം പുലര്‍ത്തിയ ഇന്ത്യയ്ക്ക് മുന്നില്‍ സന്ദര്‍ശകര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 132 റണ്‍സിന് എല്ലാവരും പുറത്തായി.
നായകന്‍ ജോസ് ബട്‌ലര്‍ അര്‍ധസെഞ്ച്വറി നേടി. 133 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12.5 ഓവറില്‍ ലക്ഷ്യം കണ്ടു. ഓപ്പണര്‍ അഭിഷേക് ശര്‍മ 79 റണ്‍സെടുത്തപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്.
ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്നും അര്‍ഷ്ദീപ് സിംഗ്, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി. ഇതോടെ അഞ്ചുമത്സരങ്ങളുള്ള പമ്പരയിൽ ഇന്ത്യ ഒരു ജയവുമായി മുന്നിലാണ്.