ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും. രാത്രി ഏഴരയ്ക്ക് ഡൽഹിയിലാണ് മത്സരം. ഇതുവരെ ആറു മത്സരങ്ങൾ കളിച്ച രാജസ്ഥാന് രണ്ട് മത്സരങ്ങൾ മാത്രമാണ് ജയിക്കാനായത്. സഞ്ജു സാംസൺ നയിക്കുന്ന ടീമിൽ യശ്വസി ജയ്സ്വാൾ, റിയാൻ പരാഗ്, ഹെറ്റ്മെയർ, ജോ ഫ്ര ആർച്ചർ, സന്ദീപ് ശർമ തുടങ്ങിയ താരങ്ങളിലാണ് പ്രതീക്ഷ.
മികച്ച താരങ്ങളുണ്ടായിട്ടും ഫോം കണ്ടെത്താൻ കഴിയാത്തതാണ് ടീo നേരിടുന്ന പ്രതിസന്ധി. അതേ സമയം ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം തുടരാൻ അക്സർ പട്ടേൽ നയിക്കുന്ന ഡൽഹിക്ക് കഴിയുന്നുണ്ട്. അഞ്ച് മത്സരങ്ങൾ കളിച്ചപ്പോൾ നാലിലും ജയം കണ്ടെത്താൻ ടീമിനായി. കെ എൽ രാഹുൽ, ഡു പ്ലസിസ്, അഭിഷേക് പോറൽ, മിച്ചൽ സ്റ്റാർക്ക്, കുൽദിപ് യാദവ് തുടങ്ങിയ താരങ്ങളാണ് ടീമിന് കരുത്ത്.