Share this Article
Union Budget
പതാകയെ അനാദരിക്കുന്നവര്‍ ഇന്ത്യാക്കാരാണെന്ന് എങ്ങനെ പറയാനാവും; സുനില്‍ ഗവാസ്‌കര്‍
Sunil Gavaskar

പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യന്‍ ആരാധകരായ ഭാരത് ആര്‍മിക്കെതിരെ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍. ദേശീയ പതാകയില്‍ ഭാരത് ആര്‍മി എന്നെഴുതിയതാണ് ഗവാസ്‌കറെ ചൊടിപ്പിച്ചത്. പെര്‍ത്ത് ടെസ്റ്റില്‍ കമന്റേറ്ററാണ് ഗവാസ്‌കര്‍.

ആരാധകര്‍ ദേശീയ പതാകയെ അനാദരിച്ചുവെന്നും പതാകയില്‍ എഴുതുന്നത് നിയമവിരുദ്ധമാണെന്നും കമന്ററി ബോക്‌സിലിരുന്ന് ഗവാസ്‌കര്‍ മുന്നറിയിപ്പ് നല്‍കി. . പതാകയെ അനാദരിക്കുന്നവര്‍ ഇന്ത്യാക്കാരാണെന്ന് എങ്ങനെ പറയാനാവുമെന്നും അദ്ദേഹം ചോദിച്ചു. പതാകയിലെ എഴുത്ത് നീക്കണമെന്നും ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories