ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഇന്ന് മുബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം.അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. സീസണിലെ ആദ്യ വിജയം ലക്ഷ്യമിട്ട് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. ക്യാപ്റ്റൻ ഹാര്‍ദിക്കിന്റെ തിരിച്ചുവരവ് മുബൈ ഇന്ത്യന്‍സിന് പ്രതീക്ഷ നൽകുന്നു. ചെന്നൈക്കെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടിയ മലയാളി താരം വിഘ്നേഷ് പുത്തൂരും മുബൈക്കായി ഇന്ന് കളത്തിലിറങ്ങും.