വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യന്‍ വനിതാ ടീം ഇന്നിറങ്ങും.ഉച്ചയ്ക്ക് ഒന്നരയ്ക്ക് വഡോദരയിലെ കൊടമ്പി സ്റ്റേഡിയത്തിലാണ് മത്സരം.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ഏകദിനത്തിലെ വിജയത്തോടെ ഇന്ത്യ മുന്നിലാണ്. 211 റണ്‍സിന്റെ കൂറ്റന്‍ വിജയം നല്‍കിയ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്.
കഴിഞ്ഞ കളിയിലെ ഫോം പുറത്തെടുത്ത് ഇന്നത്തെ മത്സരം കൊണ്ടുതന്നെ പരമ്പര പിടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതേ സമയം വെസ്റ്റ് ഇന്‍ഡീസിന് പരമ്പര സമനിലയിലാക്കേണ്ടത് അനിവാര്യമാണ്.