ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തോല്‍പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് വിജയ കുതിപ്പ് തുടര്‍ന്നു. തുടര്‍ച്ചയായി ഇത് നാലാം തവണയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് വിജയം നേടുന്നത്. ആറ് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പ്പിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കെ എല്‍ രാഹുലും ട്രിസ്റ്റണ്‍ സ്റ്റബ്‌സും മത്സരത്തില്‍ നിന്നും പുറത്താവാതെ അനായാസ ജയമൊരുക്കി.