Share this Article
പരിക്കേറ്റ ആരാധികയെ ആശ്വസിപ്പിച്ച് സഞ്ജു സാംസണ്‍
Injured fan comforted by Sanju Samson

ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്റി-20 മത്സരത്തിനിടെ തന്റെ സിക്‌സര്‍ മുഖത്ത് പതിച്ച് പരിക്കേറ്റ ആരാധികയെ ആശ്വസിപ്പിച്ച് സംഞ്ജു സാംസണ്‍. ബോള്‍ ഗ്യാലറിയില്‍ വീണപ്പോള്‍ സഞ്ജു കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്തിരുന്നു.

എന്നാല്‍ പന്ത് തെറിച്ച് ആരാധികയുടെ മുഖത്ത് കൊണ്ട വിവരം വപിന്നീടാണ് അറിഞ്ഞത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഐസ്പാക് മുഖത്ത് വച്ച് കണ്ണീരണിഞ്ഞ് നില്‍ക്കുന്ന ആരാധാകയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മത്സരം അവസാനിച്ച ശേഷം സംഞ്ജു ഗാലറിയില്‍ ആരാധികയെ കാണാനെത്തുകയായിരുന്നു. യുവതിയുമായി സഞ്ജു സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മത്സരത്തില്‍ സഞ്ജു സെഞ്ച്വറി നേടിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories